BREAKING NEWS
dateTHU 21 NOV, 2024, 3:03 PM IST
dateTHU 21 NOV, 2024, 3:03 PM IST
back
Homeregional
regional
Aswani
Wed Dec 27, 2023 04:06 PM IST
തലശ്ശേരിയിൽ മദ്യപിച്ച് നാട്ടുകാരെയും വനിതാ എസ്.ഐ.യെയും കൈയേറ്റം ചെയ്ത യുവതി റിമാൻഡിൽ
NewsImage

തലശ്ശേരി: വനിതാ പോലീസ് എസ്.ഐ.യെ കൈയേറ്റം ചെയ്ത യുവതി അറസ്റ്റിൽ. വടക്കുമ്പാട് കല്യാണം വീട്ടിൽ പി.റസീനയയെ(32)യാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ റസീനയെ റിമാൻഡ് ചെയ്തു. എസ്.ഐ. വി.വി.ദീപ്തിയെ കൈയേറ്റംചെയ്യുകയും പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് കേസ്. ഞായറാഴ്ച രാത്രി കീഴന്തിമുക്കിലാണ് സംഭവങ്ങളുടെ തുടക്കം. യുവതി മദ്യപിച്ച് ബഹളം വെക്കുന്നുവെന്ന വിവരത്തെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

പുരുഷ പോലീസ് മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. അതിനാൽ യുവതിയെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐ. വി.വി.ദീപ്തി യുവതിയെ അനുനയിപ്പിച്ച് തലശ്ശേരി സ്റ്റേഷനിലെത്തിച്ചു. ജനറൽ ആസ്പത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുമ്പോൾ റസീന എസ്.ഐ.യെ ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തു. കീഴന്തിമുക്കിൽ യുവതി അക്രമാസക്തയായപ്പോൾ നൂറിൽപ്പരം ആളുകൾ രാത്രി 10.30-ന് റോഡിൽ തടിച്ചുകൂടിയിരുന്നു. റോഡിലുണ്ടായിരുന്നവരെ ആക്രമിക്കാൻ ശ്രമിക്കുകയും ഒരാളെ ചവിട്ടുകയുംചെയ്തു. ചവിട്ടേറ്റയാൾ തിരിച്ചും ചവിട്ടി. അയാളെ പിൻതുടർന്ന് ആക്രമിക്കാനും യുവതി ശ്രമിച്ചു.

സ്ഥലത്തുണ്ടായിരുന്ന പോലീസ് തടയാൻ ശ്രമിച്ചെങ്കിലും യുവതി വീണ്ടും ചവിട്ടിയതോടെ യുവാവും തിരിച്ച് ചവിട്ടാൻ ശ്രമിച്ചു. പോലീസ് ഇയാളെ മാറ്റിയതോടെ യുവതി കാറിൽ കയറി. യുവതി റോഡിലുള്ള ആളെ ചവിട്ടുന്നതും ചവിട്ടേറ്റയാൾ തിരിച്ചു ചവിട്ടുന്നതുമുൾപ്പെടെയുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവം നടക്കുമ്പോൾ യുവതിയോടൊപ്പം ഒരാൾ കൂടിയുണ്ടായിരുന്നു. ഇവർ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. യുവതി ഇതിനുമുൻപും പലയിടത്തും ബഹളമുണ്ടാക്കിയിരുന്നു. അപ്പോഴൊക്കെ മദ്യപിച്ച് ബഹളം വെച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനും കേസെടുത്ത് പോലീസ് ജാമ്യം നൽകി വിടാറാണ് പതിവ്. ഉന്നത ഇടപെടലിനെത്തുടർന്ന്‌ യുവതിയെ വിട്ടയക്കുന്നുവെന്നായിരുന്നു ആളുകളുടെ പരാതി. മിക്കപ്പോഴും രാത്രിയിലാണ് ഇവർ പൊതുസ്ഥലത്തിറങ്ങി ബഹളം വെക്കാറുള്ളത്. തലശ്ശേരിയിലും മാഹിയിലുമായി യുവതിക്കെതിരേ നേരത്തേ പരാതിയുണ്ടായിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE