BREAKING NEWS
dateTHU 19 NOV, 2026, 11:20 PM IST
dateTHU 19 NOV, 2026, 11:20 PM IST
back
Homeregional
regional
SREELAKSHMI
Thu Nov 19, 2026 08:29 AM IST
മണിയൂരില്‍ നാല് വയസുകാരന് ഷിഗെല്ല
NewsImage

വടകര: മണിയൂരില്‍ നാല് വയസുകാരന് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. കുറ്റ്യാടി സ്വദേശിയായ കുട്ടി മണിയൂരില്‍ മാതാവിന്റെ വീട്ടിലെത്തിയപ്പോഴാണ് വയറിളക്കം പിടിപെട്ടത്. ഇതേ തുടര്‍ന്ന് കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ നടന്ന പരിശോധനയിലാണ് ഷിഗെല്ലയാണെന്ന് വ്യക്തമാവുന്നത്.

രോഗബാധയെ തുടര്‍ന്ന് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ വീട്ടു പരിസരങ്ങളില്‍ ക്ലോറിനേഷനും ബോധവത്കരണവും നടത്തി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

വടകര നഗരസഭയിലെ മേപ്പയില്‍ ഭാഗത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആഴ്ചകള്‍ക്ക് മുമ്പ് ഷിഗെല്ല പിടിപെട്ടിരുന്നു. ഇവരൊക്കെ രോഗമുക്തരായി. മണിയൂരില്‍ രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ ആരോഗ്യവകുപ്പ് കൈക്കൊള്ളുകയാണ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌