BREAKING NEWS
dateSUN 6 JUL, 2025, 2:34 AM IST
dateSUN 6 JUL, 2025, 2:34 AM IST
back
Homeentertainment
entertainment
Aswani Neenu
Wed Mar 27, 2024 10:03 AM IST
കോളജിലേക്ക് പോകാനിറങ്ങിയ തലശ്ശേരി സ്വദേശിനി ഹോസ്‌റ്റലിൽ കുഴഞ്ഞുവീണ്‌ മരിച്ചു
NewsImage

തലശ്ശേരി: കോളജ്‌ ഹോസ്‌റ്റലിൽ വിദ്യാർഥിനി കുഴഞ്ഞുവീണ്‌ മരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളജിലെ എംഎ ഹിസ്‌റ്ററി രണ്ടാംവർഷ വിദ്യാർഥിനി റാനിയ ഇബ്രാഹിമാണ്‌ മരിച്ചത്‌. ചൊവ്വാഴ്ച രാവിലെ ഹോസ്‌റ്റലിൽ നിന്നും കോളജിലേക്ക്‌ പോകാനിറങ്ങുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

തലശ്ശേരി കതിരൂർ വേറ്റുമ്മൽ രതീഷ് റോഡിലെ പ്രതീക്ഷയിൽ ഇബ്രാഹിമിന്റെയും നൗഷീനയുടെയും മകളാണ്‌. ഫാത്തിമയാണ്‌ സഹോദരി. ഗവ.ബ്രണ്ണൻ കോളജ്‌ പൂർവ വിദ്യാർഥിയും കണ്ണൂർ യൂണിവേഴ്‌സിറ്റി ബിഎ ഹിസ്‌റ്ററി റാങ്ക്‌ ജേതാവുമായിരുന്നു. കോഴിക്കോട്‌ മെഡിക്കൽ കോളജിൽ പോസ്‌റ്റ്‌‌മോർട്ടത്തിന്‌ ശേഷം മൃതദേഹം കോളജിൽ പൊതുദർശനത്തിനുവച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE