കണ്ണൂർ: കടബാധ്യതയെ തുടർന്ന് ക്ഷീരകർഷകൻ ജീവനൊടുക്കി. കൊളക്കാട് സ്വദേശി എം.ആർ. ആൽബർട്ടാണ് മരിച്ചത്. ഇന്ന് രാവിലെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് ബാങ്കിൽ നിന്ന് ജംപ്തി നോട്ടീസ് കിട്ടിയിരുന്നു. ഇതാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പറയുന്നത്. 25 വർഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്ന ആൽബർട്ട്, കഴിഞ്ഞ മാസമാണ് സ്ഥാനമൊഴിഞ്ഞത്.