
നാദാപുരം : 14 വയസ്സുള്ള വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വച്ച് ലോഡ്ജിൽ കൂട്ടിക്കൊണ്ടുപോയും ലൈംഗിക അതിക്രമത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 16 വർഷം കഠിനതടവും രണ്ട് ലക്ഷത്തി 10000 രൂപ പിഴയും വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. 2022 ജൂലൈ മാസം പതിനേഴാം തീയതിയാണ് സംഭവം.പരാതിക്കാരന്റെ വീട്ടിലെ അടുത്ത് നിന്ന് ഹരിയാന രജിസ്ട്രേഷൻ വണ്ടിയിൽ കയറ്റി തട്ടിക്കൊണ്ടുപോയി കൊടുവള്ളിയിലെ ടൂറിസ്റ്റ് ഹോമിൽ വച്ചാണ് ലൈംഗിക പീഡനത്തിന് വിധേയനാക്കിയത്.
പിറ്റേദിവസം വളയം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷണം നടത്തുകയും തുടർന്ന് ശിക്ഷിക്കപ്പെട്ട പ്രതി ഉൾപ്പെടെ രണ്ടുപേർക്കെതിരായി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു ഒന്നാം പ്രതിയുടെ വിചാരണയാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത് വിചാരണയ്ക്കിടയിൽ പ്രതി പല പ്രാവശ്യം ഒളിവിൽ പോയതിനെ തുടർന്ന് വിചാരണ നീണ്ടു പോവുകയായിരുന്നു അതിനിടെ കോഴിക്കോട് ഒരു ഹോട്ടൽ മുറിയിൽ താമസിക്കാരായ യുവാവിന്റെ മുറിയിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്ന കേസിലെ കവർച്ചാ സംഘത്തെ കോഴിക്കോട് ടൗൺ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു . ആ കേസിൽ അറസ്റ്റിലായതിനെ തുടർന്നാണ് ഈ പ്രതി വീണ്ടും റിമാൻഡ് ചെയ്യപ്പെടുന്നത്.
പിഴയായി ലഭിക്കുന്ന സംഖ്യ പരാതിക്കാരന് നൽകാനും പരാതിക്കാരന്റെ മാനസിക നില തകർന്നതിനാൽ നഷ്ടപരിഹാരത്തിനായി കൂടുതൽ സംഖ്യ അനുവദിക്കാൻ കോഴിക്കോട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകുകയും ചെയ്തു.