BREAKING NEWS
dateSAT 12 SEPT, 2026, 10:40 PM IST
dateSAT 12 SEPT, 2026, 10:40 PM IST
back
Homeregional
regional
SREELAKSHMI
Sat Sep 12, 2026 11:16 AM IST
പേരാമ്പ്രയിൽ യുവതിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ;ബന്ധുവടക്കം നാല് പേർ പിടിയിൽ
NewsImage

പേരാമ്പ്ര :യുവതിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്ത യുവതിയുടെ പരാതിയിൽ ബന്ധുവടക്കം നാല് പേർ പിടിയിൽ. ലഹരി നൽകി വിവിധ ഇടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ബന്ധു പീഡനദൃശ്യം പകർത്തിയെന്നും മറ്റുള്ളവരിൽ നിന്ന് പണം പറ്റിയെന്നും പരാതിയിലുണ്ട്.

മദ്യവും ലഹരിവസ്തുക്കളും നൽകി തന്നെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസമാണ് യുവതി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ പൊലീസ് പിടികൂടി. വെള്ളിയൂർ വലിയപറമ്പ് ജാസിഫ്, കരുവണ്ണൂർ ചമ്പോളി സാക്കിർ ഹുസൈൻ, നടുവണ്ണൂർ കളയംകുളത്ത് റജീഷ്, നടുവണ്ണൂർ താനിപ്പറ്റ അഭിലാഷ് എന്നിവരാണ് പ്രതികൾ. റജീഷ് മുമ്പ് കാപ്പ കേസിൽ പ്രതിയായതിനെ തുടർന്ന് നാട് കടത്തിയ ആളാണ്. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE