
ആയഞ്ചേരി: കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല പൊതുപരിപാടികളും വീടുകളും ഉള്‍പ്പെടെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചു.രാവിലെവില്യാപ്പള്ളി അരയാക്കൂല്‍ത്താഴയില്‍ ഏതാനും വീടുകളില്‍ സന്ദര്‍ശനം. അതുകഴിഞ്ഞ് മേമുണ്ടയില്‍ രോഗീ സന്ദര്‍ശനം. ഉച്ചയോടെ മണിയൂര്‍-തെരു ഗണപതി ക്ഷേത്രോത്സവ പരിപാടികളില്‍ പങ്കെടുത്തു. വിശ്വാസികള്‍ ഏറെ സന്തോഷത്തോടെയാണ് പാറക്കല്‍ അബ്ദുല്ലയെ വരവേറ്റത്.
രണ്ടു മണിക്കൂറോളം ക്ഷേത്രപരിസരത്ത് ചെലവഴിച്ച പാറക്കല്‍ അബ്ദുല്ല അന്നദാനത്തിലും പങ്കെടുത്തു. വൈകുന്നേരത്തോടെ മുതുവടത്തൂരില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്തു.