BREAKING NEWS
dateTHU 29 JAN, 2026, 7:07 AM IST
dateTHU 29 JAN, 2026, 7:07 AM IST
back
Homeentertainment
entertainment
SREELAKSHMI
Thu Mar 13, 2025 08:32 AM IST
വിരല്‍ത്തുമ്പില്‍ മീന്‍ കുത്തിയതിനെത്തുടര്‍ന്ന് അണുബാധ; തലശ്ശേരിയിൽ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി
NewsImage

തലശ്ശേരി: കുളം വൃത്തിയാക്കുന്നതിനിടെ വിരല്‍ത്തുമ്പില്‍ മീന്‍ കുത്തിയതുമൂലമുണ്ടായ അണുബാധയെത്തുടര്‍ന്ന് യുവാവിന്റെ വലത് കൈപ്പത്തി മുറിച്ചുമാറ്റി. മാടപ്പീടിക ഗുംട്ടിക്കടുത്ത് പൈക്കാട്ട് കുനിയില്‍ ടി.രജീഷിന്റെ (38) കൈപ്പത്തിയാണ് നീക്കിയത്. ഫെബ്രുവരി ഒന്‍പതിന് വീടിനോടുചേര്‍ന്ന വയലില്‍ ചെറുകുളം വൃത്തിയാക്കവെയാണ് കുത്തേറ്റത്. കടു എന്ന് വിളിക്കുന്ന, മുഷിയെപ്പോലെയുള്ള മീനിന്റെ മുന്‍ഭാഗത്തെ കൂര്‍ത്ത മുള്ളാണ് കൊണ്ടത്. ആദ്യം സാരമാക്കിയില്ല. വേദന കൂടിയപ്പോള്‍ കോടിയേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍നിന്ന് പ്രതിരോധ കുത്തിവെപ്പെടുത്തു.

വേദന കുറയാഞ്ഞതിനാല്‍ പള്ളൂര്‍, മാഹി ഗവ. ആസ്പത്രികളില്‍ ചികിത്സ തേടി. ക്രമേണ കൈ മടങ്ങാതായി. കഠിനവേദനയ്‌ക്കൊപ്പം വിരലിലും കൈപ്പത്തിയിലും കുമിളകള്‍ രൂപപ്പെട്ടു. മാഹിയിലെ സര്‍ജന്‍ കുമിള കീറി പരിശോധിച്ചപ്പോള്‍ ഗൗരവമുള്ളതാണെന്ന് മനസ്സിലാക്കി കോഴിക്കോട് ബേബി മെമ്മോറിയില്‍ ആസ്പത്രിയിലേക്ക് അയച്ചു. അവിടത്തെ പരിശോധനയിലാണ് ഗ്യാസ്ഗാംഗ്രീന്‍ എന്ന അപൂര്‍വ രോഗാവസ്ഥയാണെന്ന് കണ്ടെത്തിയത്. ആദ്യം രണ്ടുവിരലുകള്‍ മുറിച്ചുമാറ്റി. ഫലമില്ലാഞ്ഞ് കൈപ്പത്തി നീക്കുകയായിരുന്നു. ക്ലോസ്ട്രിഡിയം, ക്ലബ്‌സിയല്ല എന്നീ ബാക്ടീരിയകളാണ് അണുബാധയുണ്ടാക്കിയത്. മണ്ണിലടക്കം കാണപ്പെടുന്ന ബാക്ടീരിയകളാണിത്. മുറിവിലൂടെ ഈ ബാക്ടീരിയകള്‍ അകത്ത് കടന്നിട്ടുണ്ടാകുമെന്ന് കരുതുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE