
അഴിയൂര്‍: പൂഴിത്തലയില്‍ കട വരാന്തയില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. 60 വയസ് തോന്നിക്കുന്ന പുരഷ മൃതദേഹമാണ്. കറുത്ത ടീഷര്‍ട്ടും പേന്റുമാണ് വേഷം. കഴിഞ്ഞ 26നാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹം തലശ്ശേരി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ചോമ്പാല പോലീസുമായി ബന്ധപ്പെടണം. ഫോണ്‍. 04962504600.