BREAKING NEWS
dateTHU 5 DEC, 2024, 7:38 AM IST
dateTHU 5 DEC, 2024, 7:38 AM IST
back
Homeregional
regional
SREELAKSHMI
Mon Dec 02, 2024 03:57 PM IST
മലപ്പുറത്ത് കനത്ത മഴ; വഴിക്കടവ് ആദിവാസി നഗര്‍ ഒറ്റപ്പെട്ടു
NewsImage

മലപ്പുറം: കനത്ത മഴയില്‍ മലപ്പുറം വഴിക്കടവ് ആദിവാസി നഗര്‍ ഒറ്റപ്പെട്ടു. പുന്നപ്പുഴയില്‍ ജലനിരപ്പുയര്‍ന്നതോടെയാണ് പുഞ്ചക്കൊല്ലി, അളക്കല്‍ ആദിവാസി നഗറുകള്‍ ഒറ്റപ്പെട്ടത്. നീലഗിരി മേഖലയില്‍ കനത്ത മഴ പെയ്തതോടെയാണ് പുന്നപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നത്.

വഴിക്കടവിനേയും പുഞ്ചക്കൊല്ലി അളക്കല്‍ നഗറിനേയും ബന്ധിച്ചിരുന്ന കോണ്‍ക്രീറ്റ് പാലം 2018ല്‍ ഉണ്ടായ പ്രളയത്തില്‍ ഒലിച്ചുപോയിരുന്നു. അതിനുശേഷം മുളകൊണ്ട് ഉണ്ടാക്കിയ ചങ്ങാടമാണ് ഈ പ്രദേശത്തുള്ളവര്‍ പുഴ കടക്കാന്‍ ഉപയോഗിച്ചിരുന്നത്. പുഴയില്‍ പെട്ടന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ഇവര്‍ക്ക് ചങ്ങാടം ഉപയോഗിച്ച് പുഴകടക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഈ മേഖലയില്‍ ഉള്ളവര്‍ ഒറ്റപ്പെട്ട അവസ്ഥയിലായത്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE