വടകര: കളഞ്ഞു കിട്ടിയ സ്വർണ മാല ഉടമയ്ക്ക് തിരിച്ചു നൽകി യുവാവ് മാതൃകയായി. മുക്കാളി സ്വദേശിനി ജ്യോതി പ്രഭയുടെ നാലര പവൻ തൂക്കമുള്ള സ്വർണ മാലയാണ് നഷ്ടപ്പെട്ടത്. വഴിയരികിൽ നിന്നും സ്വർണ മാല ലഭിച്ച മുക്കാളി സ്വദേശി നിവേദത്തിൽ സൂരജ് ഇത് വടകര പോലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ സ്റ്റേഷനിൽ വച്ച് ഉടമയ്ക്ക് കൈമാറുകയായിരുന്നു.