വടകര: വടകര അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തിൽ ശിവാനന്ദ വിലാസം സ്കൂളിൽ വെച്ച് അധ്യാപകർക്കായുള്ള മീഡിയ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. വടകര ബി.പി.ഒ. വി.കെ. ശിജി ഉദ്ഘാടനം ചെയ്തു. പോസ്റ്റർ, വീഡിയോ, എഡിറ്റിംഗ്, എ.ഐ. ടൂളുകൾ തുടങ്ങിയവയാണ് ശില്പശാലയിൽ പരിചയപ്പെടുത്തുന്നത്.
സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി എൺപതോളം അധ്യാപകർ രണ്ടു ദിവസം നീണ്ടു നില്കുന്ന ശില്പശാലയിൽ പങ്കെടുക്കുന്നുണ്ട്. അനുരാഗ് എടച്ചേരി, ജുനൈദ് കാര്യാട്ട്, സുബിൻ, അനുരഞ്ജ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ജിതിൻ റാം, കെ.പി. ബിന്ദു, പി.കെ. ദിനിൽകുമാർ, സുനീത് ബക്കർ, ഷഹബാനു, സി.വി. ഷെരീഫ് തുടങ്ങിയവർ സംസാരിച്ചു.