BREAKING NEWS
dateWED 19 AUG, 2026, 6:12 PM IST
dateWED 19 AUG, 2026, 6:12 PM IST
back
Homeregional
regional
SREELAKSHMI
Wed Aug 19, 2026 09:32 AM IST
തീരത്ത് സുനാമിയെന്ന് മുന്നറിയിപ്പ്, പിന്നാലെ മോക്ഡ്രില്ലുമായി പൊലീസും അഗ്നിരക്ഷാസേനയും
NewsImage

കോഴിക്കോട്: തീരദേശവാസികളുടെ ജാഗ്രതയും രക്ഷാപ്രവർത്തനങ്ങളുടെ ചടുലതയും പരിശോധിച്ച് സുനാമി മോക്ഡ്രിൽ. കടലിൽ അസാധാരണ തിരയിളക്കവും ആകാശം ഇരുണ്ടുമൂടുകയും ചെയ്തതോടെ കാപ്പാട് തീരത്ത് സുനാമി സാധ്യതയുണ്ടെന്ന് രാവിലെ പത്തുമണിയോടെ ദേശീയ സമുദ്ര ഗവേഷണ കേന്ദ്രമായ ഇൻകോയിസിന്റെ മുന്നറിയിപ്പെത്തി.

ജില്ല എമർജൻസി ഓപ്പറേഷൻ സെന്ററിൽനിന്ന് താലൂക്ക് എമർജൻസി ഓതറേഷൻ സെന്റർ, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലേക്ക് മുന്നറിയിപ്പ് സന്ദേശം കൈമാറിയതിന് പിന്നാലെ അപായ സൈറണും മുഴങ്ങിയതോടെ തീരദേശവാസികൾ അതിവേഗം ജാഗ്രതയിലായി. പൊലീസ്, അഗ്നിരക്ഷാസേന, റവന്യൂ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ് തുടങ്ങിയ വകുപ്പുകളുടെ വാഹനങ്ങളും ആംബുലൻസുകളും തീരത്തേക്ക് കുതിച്ചെത്തുകയും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കിടപ്പുരോഗികൾ, വയോജനങ്ങൾ, ഗർഭിണികൾ, കുട്ടികൾ തുടങ്ങിയവരെ പ്രത്യേക പരിഗണന നൽകി. പ്രാഥമിക ചികിത്സയും നൽകി.

ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം കാപ്പാട് ബീച്ചിൽ സംഘടിപ്പിച്ച സുനാമി മോക്ഡ്രില്ലാണ് തീരദേശവാസികളുടെ ജാഗ്രതയും രക്ഷാപ്രവർത്തനങ്ങളുടെ ചടുലതയും പരിശോധിച്ചത്. ദുരന്തമുണ്ടായാൽ വിവിധ വകുപ്പുകൾ കൂട്ടായ്മയോടെ എത്രവേഗം പ്രതികരിക്കുമെന്നും ജനങ്ങളെ എങ്ങനെ അതിവേഗം സുരക്ഷിതയിടങ്ങളിലേക്ക് മാറ്റാനാകുമെന്നും പരിശോധിക്കുകയായിരുന്നു. ഗതാഗത നിയന്ത്രണം, ആംബുലൻസ് സേവനം, പ്രാഥമിക ചികിത്സ, രക്ഷാപ്രവർത്തകർക്ക് ആവശ്യമായ സൗകര്യമൊരുക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും മോക്ഡ്രില്ലിന്റെ ഭാഗമായി നടന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE