പുറമേരി: പുറമേരിപഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.മുഹമ്മദ് സാലിഹിന്റെ മകന്‍ മുഹമ്മദ് സാബിത്ത് ( 21) അന്തരിച്ചു. എസ്പാന്‍ഷെ ഓഫീസില്‍ അക്കൗണ്ടന്റ് ആയിരുന്നു. വിലാതപുരം ശാഖ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി, എസ്‌കെഎസ്എസ് എഫ് ശാഖ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.
ഇന്നലെ രാത്രി 9 മണിവരെ യൂത്ത് ലീഗ് ഓഫീസില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിച്ച സാബിത്ത് വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നപ്പോള്‍ ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയാണ് മരണം. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
ഉമ്മ: റസീന ചിറപുറത്ത് മുതുവടത്തൂര്‍. സഹോദരങ്ങള്‍: സല്‍മാനുല്‍ ഫാരിസ് (കുവൈറ്റ്), ആയിഷ പാര്‍വീന്‍ (പ്ലസ് ടു വിദ്യാര്‍ഥിനി സൈത്തൂന്‍ മലപ്പുറം), ഫാത്തിമ സാലിഹ്. മൃതദേഹം ഉച്ചതിരിഞ്ഞ് കബറടക്കും.