വടകര: സിപിഎം വടകര ഏരിയ കമ്മിറ്റി അംഗവും തിരുവള്ളൂര്‍ ലോക്കല്‍ സെക്രട്ടറിയുമായ തിരുവള്ളൂര്‍ കുന്നത്ത് എം സി പ്രേമചന്ദ്രന് (62) അന്തരിച്ചു. സംസ്കാരം ബുധന്‍ രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.
തിരുവള്ളൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റായിരുന്നു. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗമായും ഡിവൈഎഫ്ഐ തിരുവള്ളൂര്‍ പഞ്ചായത്ത് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. കര്‍ഷക സംഘം മുന്‍ വടകര ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: പ്രീതി. മക്കള്‍: കൃഷ്ണപ്രിയ, യദുകൃഷ്ണ. സഹോദരങ്ങള്‍: പ്രീത (നാദാപുരം), വിജയലക്ഷ്മി (ചെന്നൈ), ശ്രീജ (പള്ളിക്കര).