വടകര: ഒൻപത് വയസുകാരിയെ വാഹനമിടിച്ച് കടന്നുകളഞ്ഞ കേസിലെ പ്രതി ഷെജീലിനെതിരെ വീണ്ടും കേസ്. ഇൻഷൂറൻസ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയതിനാണ് പൊലീസ് കേസെടുത്തത്. വ്യാജ രേഖ ചമച്ച് ഇൻഷൂറൻസ് കമ്പനിയിൽ നിന്നും പണം തട്ടിയതിന് നാദാപുരം പൊലീസാണ് കേസെടുത്തത്.
കാർ മതിലിടിച്ച് തകർന്നതാണെന്ന് ഇൻഷൂറൻസ് കമ്പനിയെ തെറ്റിദ്ധരിപ്പിച്ചാണ് നഷ്ട പരിഹാരം കൈപ്പറ്റിയത്. 30,000 രൂപയാണ് ഇൻഷുറൻസ് കമ്പനിയിൽ നിന്നും നഷ്ട പരിഹാരം വങ്ങിയത്. വിദേശത്തുള്ള ഇയാൾ കോഴിക്കോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിരുന്നു. ഇന്ന് അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.