BREAKING NEWS
dateTHU 5 DEC, 2024, 8:01 AM IST
dateTHU 5 DEC, 2024, 8:01 AM IST
back
Homeregional
regional
SREELAKSHMI
Tue Dec 03, 2024 06:09 PM IST
ആലപ്പുഴ അപകടം: രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആരോ​ഗ്യമന്ത്രി
NewsImage

ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളിൽ‌ രണ്ടുപേരുടെ നില ​ഗുരുതരമാണെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. അതിലൊരാളുടെ നില അതീവ​ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. ചികിത്സ സംബന്ധിച്ച് സാധ്യമായതെല്ലാം ചെയ്യുമെന്നും മെഡിക്കൽ ബോർഡ് പ്രത്യേകമായി ചേരുന്നുണ്ടെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.

പരമാവധി കഴിയാവുന്നതെല്ലാം ചെയ്ത് ചികിത്സയിലുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനായാണ് ശ്രമിക്കുന്നത്. മൂന്നുപേർ വെന്റിലേറ്റഡ് ആണ്. അവരിലൊരാൾക്ക് മസ്തിഷ്ക ശസ്ത്രക്രിയ ചെയ്തു. ഒരാൾക്ക് ഒന്നിലധികം ഫ്രാക്ചറുകളുണ്ട്. ആകെ പതിനൊന്നുപേരിൽ അഞ്ചുപേരും ആശുപത്രിയിൽ എത്തിക്കുംമുമ്പേ മരണമടഞ്ഞു. ഒരാൾക്ക് മറ്റു മുറിവുകളോ പരിക്കുകളോ ഒന്നുമില്ല, പക്ഷേ മെന്റൽ ഷോക്കുണ്ട്. ബ്രെയിൻ സർജറി ചെയ്തയാൾ രാവിലെ കണ്ണുതുറന്നിരുന്നു, അത് പോസിറ്റീവായ കാര്യമാണ്.- മന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കോളേജിലെ സെന്‍ട്രല്‍ ല്രൈബറി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. ഒന്നരമണിക്കൂറോളം നീണ്ട പൊതുദര്‍ശനത്തിന് ശേഷം അഞ്ച് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ അവരവരുടെ സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE