വാണിമേൽ: പനി ബാധിച്ച് ചികിത്സയിലായിരുന്ന ബാലിക മരിച്ചു. വാണിമേൽ വില്ലേജ് ഓഫിസിന് സമീപം മബ്രോൽ വിജയന്റെയും ശ്രീജയുടെയും മകൾ നിവേദ്യ (5) ആണ് മരിച്ചത്. മറ്റു അസുഖങ്ങളൊന്നുമില്ലാത്ത കുഞ്ഞിന് പെട്ടെന്നാണ് പനി ബാധിച്ചത്. ഒരു മാസത്തിൽ ഏറെയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഹോദരൻ: നിവേദ്.