BREAKING NEWS
dateFRI 11 APR, 2025, 5:39 AM IST
dateFRI 11 APR, 2025, 5:39 AM IST
back
Homepolitics
politics
Arya
Tue Jan 02, 2024 01:51 PM IST
കേരളത്തിൽ ഏറ്റവും സംസ്കാരം ഇല്ലാത്തയാളാണ് സാംസ്കാരിക മന്ത്രിയെന്ന് വി മുരളീധരൻ
NewsImage

ചങ്ങനാശേരി: കേരളത്തിൽ ഏറ്റവും സംസ്കാരം ഇല്ലാത്തയാളാണ് സാംസ്കാരിക മന്ത്രിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ക്രൈസ്തവ സഭാനേതൃത്വത്തെ അവഹേളിച്ച സജി ചെറിയാൻ മന്ത്രി സഭയിൽ തുടരണം എന്ന നിലപാട് മാർക്സിസ്റ്റ് പാർട്ടിയുടെ പൊതുനയമാണെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.ഗുണ്ടായിസം കാണിച്ചാൽ, അതാണ് ഏറ്റവും വലിയ മേന്മ എന്നതാണ് പിണറായി വിജയൻ സർക്കാരിൻറെ സമീപനം. 

അധിക്ഷേപവും അവഹേളനവും ആണ് മന്ത്രിസഭയിലേക്ക് എടുക്കുന്നതിൻറെ യോഗ്യതയെന്നും മന്ത്രി പരിഹസിച്ചു. നവകേരള യാത്രയിൽ ക്ഷണം കിട്ടിയ എത്ര ക്രൈസ്തവ സഭാ നേതാക്കൾക്ക് മുഖ്യമന്ത്രിയോട് റബർ വിലയിടിവിനെക്കുറിച്ച് ചോദിക്കാൻ പറ്റിയെന്ന് പ്രധാനമന്ത്രിയുടെ വിരുന്നിനെ വിമർശിക്കുന്നവർ ആലോചിക്കണമെന്നും വി. മുരളീധരൻ പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE