കൊല്ലം: ലൈംഗികാരോപണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ ഓഫീസിലേയ്ക്ക് നടത്തിയ യുഡിഎഫ്- ആർവൈഎഫ് പ്രതിഷേധമാർച്ചിൽ സംഘർഷം. പോലീസിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു.
മുകേഷിന്റെ ഓഫീസിലേയ്ക്ക് ആര്‍വൈഎഫിന്റെ പ്രതിഷേധമാണ് ആദ്യം ഉണ്ടായത്. ഹെല്‍മറ്റും തടിക്കഷ്ണങ്ങളും പോലീസിനു നേരെ എറിഞ്ഞു. പോലീസിനു നേരെ കല്ലേറും ഉണ്ടായി. ആര്‍വൈഎഫിന്റെ സംസ്ഥാന പ്രസിഡന്റ് അഡ്വ. വിഷ്ണു മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. എംഎല്‍എ രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. പിന്നീട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.