വടകര : നിക്ഷാൻ ഇലക്ട്രോണിക്സിന്റെ കരിമ്പനപ്പാലത്തെ ഗോഡൗണിൽ തീപ്പിടിത്തം. ബുധനാഴ്ച രാവിലെ 7.15-ഓടെ ഗോഡൗണിലെ യു.പി.എസ്. ബാറ്ററിയിൽനിന്ന് തീയും പുകയും ഉയരുകയായിരുന്നു. വടകര അഗ്നിരക്ഷാനിലയത്തിൽനിന്ന് രണ്ട് യൂണിറ്റ് ഫയർ എൻജിൻ എത്തി തീ പൂർണമായും അണച്ചു. വടകര ഫയർ സ്റ്റേഷൻ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ. ദീപക്കിന്റെ നേതൃത്വത്തിൽ കെ.പി. ബിജു, എ.പി. ഷൈനേഷ്, എം.ടി. റാഷിദ്, അമൽരാജ്, ടി. ഷിജേഷ്, സി.കെ. അർജുൻ, വിജീഷ്, സന്തോഷ്, കെ. സുബൈർ, ആർ. രതീഷ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.