നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. 80 രൂപയാണ് പവന് കൂടിയത്. നിലവിലെ വില 57,800 രൂപയാണ്. ഗ്രാമിന്റെ വിലയാകട്ടെ 10 രൂപ വര്‍ധിച്ച് 7225 രൂപയായി.
രാജ്യത്തെ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ആയ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 77,470 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിനു 2,647.85 ഡോളര്‍ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്.