കൊയിലാണ്ടി: യുവതി മുത്താമ്പിപുഴയില്‍ ചാടി മരിച്ചു. മണമല്‍ ചാത്തോത്ത് ദേവീ നിവാസില്‍ അതുല്യയാണ് (38) മരിച്ചത്.ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. യുവതി പുഴയില്‍ ചാടുന്നതുകണ്ട നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും മരണപ്പെട്ടിരുന്നു.
ആക്ടിവ സ്‌കൂട്ടറില്‍ എത്തി പാലത്തില്‍ വണ്ടി നിര്‍ത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. അഗ്‌നി രക്ഷാ സേനയും പോലീസും സ്ഥലത്തെത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍ത്താവ്: സുമേഷ്. മകള്‍: സാന്ദ്ര. മണിയുടെയും സതിയുടെയും മകളാണ്.