കോഴിക്കോട്: നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസ് പരിഗണിക്കുന്നത് മാറ്റി. കേസ് മാര്‍ച്ച് 24-ന് വീണ്ടും പരിഗണിക്കും. കോഴിക്കോട് ജുഡീഷ്യല്‍ മജിഷ്ട്രേറ്റ് കോടതി നാല് ആണ് കേസ് പരിഗണിച്ചത്. സുരേഷ് ഗോപി കോടതിയില്‍ ഹാജരായിരുന്നില്ല.
കേസിലെ ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി കഴിഞ്ഞ ഒക്ടോബര്‍ 16-ന് സുരേഷ് ഗോപി കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. കുറ്റപത്രം റദ്ദാക്കണെമന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് സുരേഷ് ഗോപിയുടെ നീക്കം. കേസില്‍ നേരത്തെ കേന്ദ്രമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍, അത് നിരാകരിച്ചാണ് മാധ്യമപ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കിയത്.