കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം ചിറയില്‍ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു.മൂടാടി മലബാര്‍ കോളജ് ബിബിഎ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥി വെള്ളറക്കാട് ചന്ദ്രാട്ടില്‍ നിയാസ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ചിറയില്‍ തിരച്ചില്‍ നടത്തിയതിനെ തുടർന്ന് രാത്രി ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തെരച്ചിലിന് കോഴിക്കോട് നിന്ന് സ്‌കൂബാ ടീമും എത്തിയിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ചന്ദ്രാട്ടില്‍ നാസറിന്റെയും ഷംസീറയുടെയും മകനാണ്. സഹോദരി: ജസ്‌ന. മൃതദേഹം പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോമോര്‍ട്ടത്തിനായി കൊണ്ടു പോയി