കൊല്ലം: സിപിഐഎം സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ നാടക നടന്‍ മരിച്ച നിലയില്‍. കണ്ണൂര്‍ തെക്കുംമ്പാട് സ്വദേശി മധുസൂദനന്‍ (53) ആണ് മരിച്ചത്.
സമ്മേളനത്തോട് അനുബന്ധിച്ച് ഇന്ന് നടക്കുന്ന നാടകത്തില്‍ നായനാരുടെ വേഷം ചെയ്യാന്‍ എത്തിയതായിരുന്നു. ഹോട്ടലിലെ മുറിയില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം. മരണ കാരണം വ്യക്തമല്ല.