ചോറോട്: പുനർ വിവാഹിതയല്ലെന്ന സർട്ടിഫിക്കറ്റിന് അപേക്ഷിച്ച യുവതിയോട് ജനപ്രതിനിധികളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ചോറോട് വില്ലേജ് ഓഫിസർ പറഞ്ഞതിൽ പ്രതിഷേധം. ജനപ്രതിനിധികൾ പല ഭാഗത്തും നിൽക്കും അതിനാൽ അയൽക്കാരായ രണ്ട് പേരുടെ സാക്ഷ്യപത്രവുമായി വരണമെന്ന് നിർദ്ദേശിച്ച് മടക്കി അയക്കുകയായിരുന്നു. ലൈഫ് ഭവന പതിയിൽ വീട് അനുവദിക്കപ്പെട്ട വിധവയായ സ്ത്രീക്ക് പഞ്ചായത്തിൽ എഗ്രിമെന്റ് വെക്കുന്നതിനായ് സ്ഥലം രജിസ്റ്റർ ചെയ്യാൻ തണ്ടപ്പേരും നികുതി രസീറ്റിനും അപേക്ഷ നൽകിയപ്പോൾ പല കാരണങ്ങൾ പറഞ്ഞ് മടക്കി അയച്ചു. പഞ്ചായത്ത് അംഗം ഓഫീസിൽ എത്തിയപ്പോഴും പല കാരണങ്ങൾ നിരത്തുകയാണ്.
വിദ്യാർത്ഥികളും തൊഴിൽ അന്വേഷകരുമായ നിരവധി പേർ അപേക്ഷ നൽകിയിട്ട് ദിവസങ്ങളോളമായി കാത്തിരിക്കുകയാണ് എന്നും ജനപ്രതിനിധികൾ പറഞ്ഞു. പാവപ്പെട്ട ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ജിവനക്കാരുടെ നടപടി അവസാനിപ്പിക്കാൻ നടപടിക്കായി ചോറോട് ഗ്രാമ പഞ്ചായ ആംഗം പ്രസാദ് വിലങ്ങിൽ മന്ത്രിമാർക്കും കളക്ടർക്കും പരാതി നൽകി. കഴിഞ്ഞ ദിവസം ചേർന്ന ചോറോട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗത്തിലും വിഷയത്തിൽ വിമർശനമുയർന്നിരുന്നു.