BREAKING NEWS
dateTHU 5 JUN, 2025, 1:39 PM IST
dateTHU 5 JUN, 2025, 1:39 PM IST
back
Homesections
sections
SREELAKSHMI
Tue Jun 03, 2025 01:49 PM IST
ടെലിവിഷനിൽ മാത്രമാണ് ഇഞ്ചോടിഞ്ചു മത്സരം; ഫീൽഡിൽ ആര്യാടൻ ഷൗക്കത്ത് വളരെ മുന്നിലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
NewsImage

നിലമ്പൂർ: ഇഞ്ചോടിഞ്ചു മത്സരം ടെലിവിഷനിൽ മാത്രമാണെന്നും ഫീൽഡിൽ ആര്യാടൻ ഷൗക്കത്ത് വളരെ മുന്നിലെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇനിയുള്ള സമയത്ത് ഒരുപാട് വ്യാജവാർത്തകൾ വരുമെന്നും പതറരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രവർത്തകരോട് പറഞ്ഞു.

'ടെലിവിഷനിൽ കാണുമ്പോൾ മാത്രമാണ് ഇഞ്ചോടിഞ്ച് മത്സരമുള്ളത്. ഫീൽഡിലേക്ക് പോകുമ്പോൾ ഒരു ഇഞ്ചോടിഞ്ച് മത്സരവും ഇല്ല. ഏകപക്ഷീയമായി ആര്യാടൻ ഷൗക്കത്തിന്റെ വിജയയാത്രയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ നിരവധിയായ വാർത്തകൾ വരും. നിരവധിയായ ദുഷ്പ്രചരണങ്ങളുണ്ടാകും. ഈ വരുന്നതൊന്നും നമ്മുടെ നന്മക്ക് വേണ്ടിയുള്ള കാര്യമായിരിക്കില്ല. നമ്മളെ നന്നാക്കിക്കളയാനുള്ള ആഗ്രഹം കൊണ്ടുമല്ല. നമ്മളെ നശിപ്പിക്കാൻവേണ്ടി ബോധപൂർവ്വമായ ശ്രമങ്ങളായിരിക്കും. അതിലൊന്നും പതറാതെ ഒറ്റലക്ഷ്യം മാത്രമായിരിക്കണം. ദുർഭരണത്തെ താഴെയിറക്കാനുള്ള തിരഞ്ഞെടുപ്പാണ് ഇത്', രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE