തൃശൂർ : പാർട്ടിയെ നിർണായക ഘട്ടത്തിൽ ഉപേക്ഷിച്ച് പോയ പി.സരിൻ ചതിയനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. തിരിച്ചുവന്നാലും സരിനെ ഇനി പരിഗണിക്കില്ലെന്നും സരിനെ ഇനി പാർട്ടിക്ക് താൽപ്പര്യമില്ലെന്നും സുധാകരൻ വ്യക്തമാക്കി.
‘‘സന്ദീപ് വാരിയരെ കുറിച്ച് മനോഹരമായ വാക്കുകളാണ് എൽഡിഎഫ് ഉപയോഗിച്ചത്. കോൺഗ്രസിലേക്ക് വന്നപ്പോൾ അഭിപ്രായം മാറി. അഭിപ്രായ സ്ഥിരത എന്നത് രാഷ്ട്രീയ നേതാവിന്റെ ക്വാളിറ്റിയാണ്. അതില്ലാത്തവർ രാഷ്ട്രീയത്തിലെ ഭ്രാന്ത് വികാരത്തിന്റെ ഉടമസ്ഥനാണ്. ഞങ്ങൾ ആരും എസ്ഡിപിയുടെ വോട്ട് ചോദിച്ച് പോയിട്ടില്ല. അവർ ഇങ്ങോട്ട് വന്നിട്ടുമില്ല. ഞങ്ങൾ ഔദ്യോഗികമായി ആരോടും വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുമില്ല. ആരോപണങ്ങൾ ഒന്നും വെന്തില്ല, ഒന്നും വേവാതെ അങ്ങാടിപ്പുറത്ത് വീണു. സരിന്റെ കൂടെ ഒരീച്ച പോലും പോയിട്ടില്ല.’’– കെ.സുധാകരൻ തുറന്നടിച്ചു.