ഏഴംകുളം (പത്തനംതിട്ട): അനാഥാലയത്തില്‍ അന്തേവാസിയായിരുന്ന യുവതി പ്രസവിച്ച സംഭവവുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ സ്ഥാപന നടത്തിപ്പുകാരിയുടെ മകനെ പ്രതിചേര്‍ത്തു.
യുവതി പ്രായപൂര്‍ത്തിയാകും മുമ്പ് ഗര്‍ഭിണിയായിരുന്നുവെന്ന സിഡബ്ല്യുസിയുടെ റിപ്പോര്‍ട്ടു പ്രകാരമാണ് അടൂര്‍ പോലീസ് കേസെടുത്തിരുന്നത്. കഴിഞ്ഞമാസം പുറത്തുവന്ന സംഭവത്തില്‍ ആരെയും പ്രതി ചേര്‍ത്തിരുന്നില്ല. അന്വേഷണത്തിനുശേഷമാണ് യുവാവിനെതിരായ നടപടി തുടങ്ങിയത്.കൂടാതെ, മുറ്റം വൃത്തിയാക്കാത്തതിന് മറ്റൊരു പെണ്‍കുട്ടിയെ അടിച്ചെന്ന പരാതിയില്‍ സ്ഥാപനം നടത്തിപ്പുകാരിക്കെതിരേയും കേസെടുത്തു.