BREAKING NEWS
dateWED 27 NOV, 2024, 4:19 PM IST
dateWED 27 NOV, 2024, 4:19 PM IST
back
Homeregional
regional
SREELAKSHMI
Mon Nov 25, 2024 11:36 AM IST
അങ്കണവാടിയിൽ വീണ് കുഞ്ഞിന് ​ഗുരുതരപരിക്ക് ;ബാലാവകാശകമ്മിഷൻ കേസെടുത്തു
NewsImage

തിരുവനന്തപുരം: അങ്കണവാടിയിൽ വീണ് കുഞ്ഞിന് ​ഗുരുതര പരിക്ക്. മാറനല്ലൂർ പോങ്ങുംമൂട് ഷിബു നിവാസിൽ രതീഷ്-സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്ക് (3) തലയ്ക്കാണ് പരിക്കേറ്റത്. തുടർന്ന് എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് തലയിൽ ആന്തരിക രക്തസ്രാവം ഉള്ളതായി പരിശോധനയിൽ കണ്ടെത്തി. കുഞ്ഞിന്റെ കഴുത്ത് ഉറയ്ക്കുന്നില്ലെന്നാണ് വിവരം. വീഴ്ചയിൽ സുഷുമ്നാനാഡിക്ക് ക്ഷതം സംഭവിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

കുട്ടി വീണത് അങ്കണവാടി അധികൃതർ മറച്ചുവെച്ചുവെന്ന് ആരോപണമുയർന്നിട്ടുണ്ട്. വേദനയെ തുടർന്ന് വീട്ടിലെത്തി കുട്ടി രക്ഷിതാക്കളോട് വീണ വിവരം പറഞ്ഞതിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസേടുത്തു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഞായറാഴ്ച ശിശു ക്ഷേമ സമിതിയിൽ നിന്നും പരിശോധനയ്ക്ക് ആളെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അങ്കണവാടി അധികൃതരുടെ ഗുരുതര വീഴ്ചയാണെന്ന കണ്ടെത്തലിലാണ് കമ്മിഷൻ കേസെടുത്തിരിക്കുന്നത്.

വ്യാഴാഴ്ച വൈഗ വീട്ടിൽ എത്തിയ ഉടനെ നിർത്താതെ കരയുകയും ഛർദ്ദിക്കുകയും ചെയ്തു. ഇതേ അങ്കണവാടിയിൽ പഠിക്കുന്ന വൈഗയുടെ സഹോദരനാണ് കുട്ടി വീണ വിവരം വീട്ടുകാരെ അറിയിച്ചത്. പരിശോധനയിൽ തലയുടെ പിറകിൽ കഴുത്തിനോട് ചേർന്ന ഭാഗത്ത് മുഴച്ചിരിക്കുന്നത് കണ്ടു. ഉടൻ രക്ഷിതാക്കൾ അധികൃതരുമായി ബന്ധപ്പെട്ടു. വീണ വിവരം അറിയിക്കാൻ മറന്നുപോയെന്നാണ് അധികൃതർ രക്ഷിതാക്കൾക്ക് നൽകിയ മറുപടി. വീടിന് സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയ ശേഷമാണ് കുഞ്ഞിനെ എസ്.എ.ടി.യിലേക്ക് മാറ്റിയത് സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ബാലാവകാശ കമ്മീഷൻ മനോജ് കുമാറിന്റെ നിർദ്ദേശാനുസരണം ബാലാവകാശ കമ്മിഷൻ അംഗം ഡോ. എഫ് വിൽസൺ വൈകുന്നേരത്തോടെ എസ്.എ.ടി ആശുപത്രിയിലെത്തി കുട്ടിയുടെ മാതാപിതാക്കളിൽ നിന്നും മൊഴിയെടുത്തതിന് പിന്നാലെ കേസെടുത്തു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE