BREAKING NEWS
dateWED 4 DEC, 2024, 2:01 PM IST
dateWED 4 DEC, 2024, 2:01 PM IST
back
Homehealth
health
Aswani Neenu
Fri Apr 19, 2024 10:22 PM IST
ഒമാനിൽനിന്ന്​ നാട്ടിലേക്ക്​ മടങ്ങിയ വടകര സ്വദേശി വിമാനത്തിൽ മരിച്ചു
NewsImage

മസ്കത്ത്​: മസ്കത്തിൽനിന്നും നാട്ടിലേക്കുള്ള മധ്യേ വടകര സ്വദേശി വിമാനത്തിൽ മരിച്ചു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ സദാനന്ദൻ (42) ആണ്​ മരിച്ചത്​. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ ശേഷിക്കെ ഇ​ദ്ദേഹത്തിന്​​ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്കുള്ള എയർ ഇന്ത്യഎക്സ്​പ്രസിന്‍റെ വിമാനത്തിലായിരുന്നു ഇദ്ദേഹം യാത്ര തിരിച്ചിരുന്നത്​. വിമാനം ലാൻഡ്​ ചെയ്തതിന്​ ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘം മരണപ്പെട്ടെന്ന്​ സ്ഥിരീകരിക്കുകയായിരുന്നു. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷമായിട്ടൊള്ളു ഒമാനിലെ സുഹാറിൽ എത്തിയിട്ട്​. ഇതിന്​ മുമ്പ്​ സൗദിയിലായിരുന്നു ജോലിചെയ്തിരുന്നത്​. പിതാവ്​: സദാനന്ദൻ. ഭാര്യ: ഷെർലി: മകൻ: ആരോൺ സച്ചിൻ.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE