BREAKING NEWS
dateTUE 24 JUN, 2025, 4:36 PM IST
dateTUE 24 JUN, 2025, 4:36 PM IST
back
Homegulf
gulf
SREELAKSHMI
Wed Jun 04, 2025 01:40 PM IST
കണ്ണൂര്‍ സ്വദേശി ഫുജൈറയില്‍ വാഹനാപകടത്തിൽ മരിച്ചു
NewsImage

ഫുജൈറ: കണ്ണൂര്‍ അഴീക്കോട് സ്വദേശി മാവില വീട്ടില്‍ മുരളീധരന്‍ എന്ന മുരളി നമ്പ്യാര്‍ (56) ഫുജൈറയില്‍ വാഹനാപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച രാത്രി നടക്കാന്‍ പോയി തിരിച്ചു വരുന്ന സമയം റോഡ്‌ മുറിച്ചു കടക്കവേ ഫുജൈറ കോര്‍ണിഷില്‍ വെച്ചാണ് അപകടം. മുരളി നമ്പ്യാര്‍ അല്‍ ബഹര്‍ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഫുജൈറയിലെ കലാ സാംസ്കാരിക മേഖലകളില്‍ സജീവമായിരുന്നു.

ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കളും സന്നദ്ധപ്രവര്‍ത്തകരും അറിയിച്ചു. ഭാര്യ: ശ്രീകല മുരളി. മക്കള്‍: ഗൗതം മുരളി, ജിതിന്‍ മുരളി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE