തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഐ നേതാവ് വിഷ്ണു ബാബുവിനെതിരെ പോക്സോ കേസെടുത്ത്. വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം നടന്നത്. മുല്ലൂരിലെ വീട്ടിൽ വച്ച് വിഷ്ണു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.സ്വകാര്യ വിദ്യാലയത്തിലാണ് പരാതിക്കാരി പഠിക്കുന്നത്.
കുട്ടിയുടെ സഹോദരനെതിരെ സ്കൂൾ അധികൃതർ സ്വീകരിച്ച അച്ചടക്ക നടപടി പിൻവലിക്കാൻ ഇടപെടണം എന്ന് ആവശ്യപ്പെട്ട് വിഷ്ണുവിനെ പെൺകുട്ടിയും മാതാവും സമീപിച്ചിരുന്നു. തുടർന്ന് ഇവരുടെ കുടുംബവുമായി വിഷ്ണുവും കുടുംബവും അടുപ്പത്തിലായി.ഇതിനിടെ സെപ്റ്റംബര്‍ 18ന് മുല്ലൂരിലെ വീട്ടിലെത്തിയ വിഷ്ണു കുട്ടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിക്കുകയായിരുന്നു. കുട്ടിയും കുടുംബവും വിഴിഞ്ഞം പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.