കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെയുള്ള ലൈംഗികാധിക്ഷേപ പരാതിയിൽ നടി ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്. ഇത് പ്രകാരമുള്ള വകുപ്പ് ചുമത്തുന്നതും പരിശോധിച്ച് വരികയാണ് സെൻട്രൽ പൊലീസ്. നിലവിൽ ഭാരതീയ ന്യായ സംഹിത 75, ഐടി ആക്ട് 67 എന്നിവയാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം, ബോബി ചെമ്മണ്ണൂർ നടത്തിയ മറ്റ് അശ്ലീല പരാമർശങ്ങളും പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. സമൂഹ മാധ്യമങ്ങൾ വഴി നടത്തിയ അശ്ലീല പരാമർശ വീഡിയോകൾ ജാമ്യത്തെ എതിർത്ത് കോടതിയിൽ ഹാജരാക്കും. യൂട്യൂബ് ചാനലുകളിലടക്കം ബോബി ചെമ്മണ്ണൂരിന്റെ വീഡിയോകൾ ഉണ്ടെന്ന് പൊലീസ് പറയുന്നു.ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പതിനാലുദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ബോബിക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്.