ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ തീരുമാനമായിരുന്നു വിവാഹമോചനമെന്ന് നടി മഞ്ജു പിളള. മുൻ ഭർത്താവുമായി ഇപ്പോഴും സൗഹൃദം തുടരുന്നുണ്ടെന്ന് അവർ പറഞ്ഞു. ഇപ്പോൾ ആദ്യമായാണ് നടി വിവാഹ മോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മഞ്ജു പിളള ഇക്കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.
മുൻഭർത്താവുമായിട്ടുളള വിവാഹമോചനം നടക്കുന്ന സമയത്ത് പലരും അഭിമുഖങ്ങൾക്കായി എന്നെ സമീപിച്ചിരുന്നു. എല്ലാവരുടെയും ലക്ഷ്യം ബന്ധം വേർപെടുത്തുന്നതിന്റെ കാരണങ്ങൾ അറിയാനായിരുന്നു. എല്ലാവരു വ്യക്തികൾ അല്ലേ. ഞങ്ങൾ സെലിബ്രിറ്റിയാണ്. പക്ഷെ വ്യക്തി ജീവിതം എന്നുളളത് ഉണ്ടല്ലോ.സിനിമാസംബന്ധമായ കാര്യങ്ങൾ എല്ലാവർക്കും അറിയാൻ സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ വ്യക്തിപരമായ ജീവിതം ആരും അറിയേണ്ട ആവശ്യം ഇല്ലല്ലോ. ഞാനും മുൻഭർത്താവും രണ്ട് വ്യക്തികളാണ്. രണ്ട് സ്വഭാവം ഉളളവരാണ്. ഞങ്ങൾ വേർപിരിഞ്ഞതിന് വീട്ടുകാർക്കോ ബന്ധുക്കൾക്കോ പ്രശ്നമില്ല. ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ഞങ്ങൾ ഫോണിൽ വിളിച്ച് സംസാരിക്കാറുണ്ട്, വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. അങ്ങനെയൊരു ബന്ധം കാത്തുസൂക്ഷിച്ചിട്ടാണ് ഞങ്ങൾ പിരിഞ്ഞത്. അടിച്ച് പിരിഞ്ഞില്ല.ബന്ധം പിരിഞ്ഞതിൽ സങ്കടമുണ്ട്. പക്ഷെ ജീവിതമല്ലേ. എല്ലാം ഓർമയിൽ ഉണ്ട്. ജീവിതം മുന്നോട്ട് പോകണം. എന്നെയും ഭർത്താവിനെയും ഒരുമിച്ച് ചേർത്ത് നിർത്തുന്നത് മകളാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. പിറന്നാളിന് ആശംസകൾ നേരും. ഒന്നും മറക്കാൻ കഴിയില്ല. എന്റെ കുഞ്ഞിന്റെ അച്ഛനാണ്. അദ്ദേഹത്തിനും എനിക്കും മനഃസമാധാനത്തോടെ ജീവിക്കാൻ എടുത്ത തീരുമാനമായിരുന്നു വിവാഹമോചനം. എന്റെ അച്ഛൻ അസുഖത്തിലായപ്പോഴും മുൻഭർത്താവ് കാണാൻ വന്നിരുന്നു'- മഞ്ജു പിളള പറഞ്ഞു.