പേരാമ്പ്ര: ബസ് യാത്രക്കിടയില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തി ഒളിവില്‍ പോയ കണ്ടക്ടര്‍ പിടിയില്‍. നൊച്ചാട് മാപ്പറ്റകുനി റഊഫ് (38) ആണ് പിടിയിലായത്. കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിന്റെ കണ്ടക്ടറായിരുന്നു ഇയാൾ.
ജൂണ്‍ 10നായിരുന്നു സംഭവം. ആക്രമണത്തിനിരയായ യുവതി നൽകിയ പരാതിയിൽ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ പ്രതി മുങ്ങുകയായിരുന്നു. കോയമ്പത്തൂര്‍, കോഴിക്കോട് തുടങ്ങി പല സ്ഥലങ്ങളിലായി ഇയാള്‍ ഒളിവില്‍ കഴിഞ്ഞു.പൊലീസ് അന്വേഷിക്കുന്നതിനിടയില്‍ പ്രതി വ്യാജ പേരില്‍ സ്റ്റേഷനിൽ മറ്റൊരാവശ്യത്തിന് എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പിടിയിലായത്. ഇന്‍സ്പെക്ടര്‍ പി. ജംഷിദിന്റെ നിർദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍ ടി.സി. ഷാജി, എസ്.സി.പി.ഒ സി.എം. സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.