വടകര : വാഹനാപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് 1.16 കോടിരൂപ നഷ്ടപരിഹാരം നൽകാൻ വിധി. പൂക്കാട് ചേമഞ്ചേരി ചാലാടത്ത്കുനി മുഹമ്മദ് മരിച്ച കേസിലാണ് വടകര എം.എ.സി.ടി. കോടതിജഡ്ജി പി. പ്രദീപിന്റെ വിധി. ഇതിനുപുറമേ എട്ടുശതമാനം പലിശയും കോടതിച്ചെലവുംകൂടി നൽകണം. എല്ലാംകൂടി ഒന്നരക്കോടിരൂപയോളം വരും. ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. 2021 ജൂണിൽ 24-ന് മുഹമ്മദ് സഞ്ചരിച്ച മോട്ടോർ സൈക്കിളിൽ കൊയിലാണ്ടിയിൽവെച്ച് കാർ ഇടിക്കുകയായിരുന്നു. വിദേശത്ത് ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു മുഹമ്മദ്. ഹർജിക്കാർക്കുവേണ്ടി ബാബു പി. ബെനഡിക്ട്, പി.പി. ലീനിഷ് എന്നിവർ ഹാജരായി.