BREAKING NEWS
dateTHU 21 NOV, 2024, 6:54 PM IST
dateTHU 21 NOV, 2024, 6:54 PM IST
back
Homesections
sections
Aswani Neenu
Sat Jun 29, 2024 02:53 PM IST
ഭീഷണിയെന്ന് റിപ്പോർട്ട്; മനു തോമസിന് പോലീസ് സംരക്ഷണം നൽകും
NewsImage

കണ്ണൂർ: സിപിഎമ്മിൽനിന്ന് പുറത്തുപോയ മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് പൊലീസ് സംരക്ഷണം നൽകും. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ ആരോപണം ഉന്നയിച്ച മനു തോമസിനു ഭീഷണിയുണ്ടെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. മനുവിന്റെ വീടും വ്യാപാര സ്ഥാപനങ്ങളും നിരീക്ഷണത്തിലാണ്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മനുവിന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി സന്ദേശങ്ങളെത്തുന്നുണ്ട്. പാർട്ടിയെ പലവട്ടം പ്രതിസന്ധിയിലാക്കിയ ആളാണ് ജയരാജനെന്ന് മനു ഫെയ്സ്ബുക്കിൽ ആരോപിച്ചിരുന്നു. ക്വാറി മുതലാളിക്കുവേണ്ടി മലയോരത്ത് പാർട്ടി ഏരിയാ സെക്രട്ടറിമാരെവരെ സൃഷ്ടിക്കാൻ കഴിയുന്ന താങ്കളുടെ പാടവവും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ 'കോപ്പി' കച്ചവടങ്ങളും എല്ലാം നമുക്ക് പറയാം -കുറിപ്പിലൂടെ പറഞ്ഞിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE