BREAKING NEWS
dateSUN 12 JUL, 2026, 8:23 AM IST
dateSUN 12 JUL, 2026, 8:23 AM IST
back
Homesections
sections
Arya
Tue Dec 26, 2023 04:36 PM IST
രഞ്ജിനി ഹരിദാസ് ആശുപത്രിയിൽ
NewsImage

ക്രിസ്മസിന്റെ പിറ്റേന്ന് ആശുപത്രിയിലായി നടി രഞ്ജിനി ഹരിദാസ്. കയ്യില്‍ ഡ്രിപ് ഇട്ട് കിടക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചാണ് രഞ്ജിനിയുടെ പോസ്റ്റ്. ചെസ്റ്റ് ഇന്‍ഫെക്ഷന്‍ ആയതോടെയാണ് രഞ്ജിനി ആശുപത്രിയിലായത്. ശരീരത്തില്‍ ഉണ്ടായിരുന്ന ലക്ഷണങ്ങള്‍ അവഗണിച്ചതായും രഞ്ജിനി വ്യക്തമാക്കി.ക്രിസ്മസ് പിറ്റേന്ന് താന്‍ ആശുപത്രിയില്‍ എന്ന വിവരം പറഞ്ഞാല്‍, ആരാണ് ഒന്ന് അമ്പരക്കാതിരിക്കുക. ശരീരത്തിലുണ്ടായ ലക്ഷണങ്ങള്‍ ദീര്‍ഘനാളുകളായി അവഗണിച്ചതിന്റെ ഫലമായാണ് ഇപ്പോള്‍ ആശുപത്രിയില്‍ കയറേണ്ടി വന്നത്. ഒരു ചെറിയ ചെസ്റ്റ് ഇന്‍ഫക്ഷനാണ് ഈ നിലയില്‍ എത്തിച്ചത്. ആഘോഷങ്ങള്‍ക്കായി സമയം ചിലവിട്ടപ്പോഴാണ് അത് തിരിച്ചറിഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം ശരിയാകും എന്നാണ് രഞ്ജിനി ഫെയ്‌സ്ബുക്ക് സ്റ്റോറിയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. ഒരു ആഘോഷവും അമിതമാക്കരുത് എന്ന മുന്നറിയിപ്പും താരം നല്‍കുന്നുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE