തൃശൂർ: മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന നാലുവയസുകാരനെ പുലി ആക്രമിച്ചു. മലക്കപ്പാറയിൽ ആദിവാസി ഉന്നതിയിലെ കുടിലിൽ കയറിയാണ് പുലി കുട്ടിയെ ആക്രമിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.
കുടുംബം ബഹളം വച്ചപ്പോൾ പുലി ഓടിപ്പോയി. നാലുവയസുകാരനായ രാഹുൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കുട്ടിയിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.