കൊച്ചി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചേലക്കര എംപി കെ. രാധാകൃഷ്ണൻ ഇന്ന് കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരാകും. നേരത്തെ രണ്ടു തവണ നോട്ടിസ് നൽകിയിരുന്നെങ്കിലും പാർലമെന്റ് സമ്മേളനവും പാർട്ടി കോൺഗ്രസും കാരണം രാധാകൃഷ്ണൻ ഹാജരായിരുന്നില്ല. തുടർന്നാണ് ഇന്ന് ഹാജരാകണമെന്ന് ഇ.ഡി നോട്ടിസ് നൽകിയത്.
ഇ.ഡി ആവശ്യപ്പെട്ട രേഖകൾ കഴിഞ്ഞ മാസം 17 ന് രാധാകൃഷ്ണൻ കൈമാറിയിരുന്നു. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ പാർട്ടിയുടെ സാമ്പത്തിക ഇടപാടിനെ കുറിച്ച് മൊഴിയെടുക്കാനാണ് കെ.രാധാകൃഷ്ണന് ഇ.ഡി നോട്ടിസ് നൽകിയിരിക്കുന്നത്. കരുവന്നൂരിൽ രണ്ടാംഘട്ട കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിനിടെയാണ് ഇ.ഡിയുടെ ചോദ്യം ചെയ്യൽ.