തിരുവനന്തപുരം: അങ്കണവാടിയിൽ വീണ് മൂന്നര വയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ അധ്യാപികയ്ക്കും ഹെൽപ്പർക്കും സസ്പെൻഷൻ. മാറനല്ലൂർ എട്ടാം വാർഡ് അംഗണവാടി അദ്ധ്യാപിക ശുഭലക്ഷ്മിയെയും ഹെൽപ്പർ ലതയെയും ആണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. മാറനല്ലൂർ സ്വദേശികളായ രതീഷ് - സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് അങ്കണവാടിയിൽ വീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റത്. കുട്ടി ഇപ്പോൾ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്.