BREAKING NEWS
dateTUE 22 APR, 2025, 3:28 PM IST
dateTUE 22 APR, 2025, 3:28 PM IST
back
Homeentertainment
entertainment
SREELAKSHMI
Mon Apr 21, 2025 12:28 PM IST
'ഷൈനിനെതിരെ നിയമനടപടിയുമായി മുന്നോട്ടില്ല; അന്വേഷണവുമായി സഹകരിക്കുമെന്നും വിൻസി
NewsImage

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ സിനിമ സെറ്റിൽവച്ച് മോശമായി പെരുമാറിയ സംഭവത്തിൽ നിയമപരമായി മുന്നോട്ടുപോകാൻ തയ്യാറല്ലെന്ന് ആവർത്തിച്ച് നടി വിൻസി അലോഷ്യസ്. എന്നാൽ അന്വേഷണങ്ങൾ വന്നാൽ സഹകരിക്കുമെന്നും നിയമപരമായി മുന്നോട്ടുപോകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും വിൻസി അലോഷ്യസ് പറഞ്ഞു. ഭീമ ജുവലറിയുടെ പുതിയ ഷോറൂം ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിൻസി.

വരുന്ന അന്വേഷണങ്ങളിൽ ഞാൻ സഹകരിക്കും. ഇതുമായി ബന്ധപ്പെട്ട് നിയമപരമായി മുന്നോട്ടുപോകാൻ താൽപര്യമില്ല. സിനിമയിൽ നിന്ന് തന്നെ അതിനുവേണ്ട നടപടികൾ സ്വീകരിക്കും. സിനിമയിൽ ഇങ്ങനെയുള്ള കാര്യങ്ങൾ ആവർത്തിക്കരുത്. അതാണ് എനിക്ക് വേണ്ടത്'- വിൻസി പറഞ്ഞു. വിഷയത്തിൽ മാലാ പാർവ്വതി നടത്തിയ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്നും വിൻസി വ്യക്തമാക്കി.സൂത്രവാക്യം സിനിമയുടെ ഐസി കമ്മിറ്റി യോഗത്തിൽ താൻ പങ്കെടുക്കുമെന്നും അവിടെ വച്ച് ഞാൻ കൊടുത്ത പരാതിയുടെ സത്യസന്ധത അവർ പരിശോധിക്കുമെന്നും വിൻസി പറഞ്ഞു. അതിന് ശേഷം അവർ നടപടി സ്വീകരിക്കുമെന്നേ എനിക്ക് പറയാൻ സാധിക്കുകയുള്ളൂ. എനിക്ക് സിനിമയിൽ ആണ് മാറ്റം വരേണ്ടത്. അതുകൊണ്ട് ഞാൻ ആ നിലപാടിൽ തുടരുകയാണെന്നും വിൻസി കൂട്ടിച്ചേർത്തു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE