BREAKING NEWS
dateMON 20 MAY, 2024, 1:38 PM IST
dateMON 20 MAY, 2024, 1:38 PM IST
back
Homesections
sections
Aswani Neenu
Thu May 09, 2024 05:43 PM IST
സമയമാറ്റമില്ല; പരശുറാം, വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസുകൾ പതിവുപോലെ സർവീസ് നടത്തും
NewsImage

പാലക്കാട്: വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസിന്റെയും പരശുറാം എക്‌സ്പ്രസിന്റെയും വിവിധ ദിവസങ്ങളിലെ സര്‍വീസ് പുനഃക്രമീകരിച്ചത് റെയില്‍വേ റദ്ദാക്കി. പാളത്തിലെ അറ്റകുറ്റപ്പണി കാരണം രണ്ട് തീവണ്ടികളുടെയും ചില ദിവസങ്ങളിലെ യാത്രസമയത്തിൽ വരുത്തിയ മാറ്റമാണ് പിൻവലിച്ചത്. ഈ ദിവസങ്ങളില്‍ രണ്ട് തീവണ്ടികളും സാധാരണ സമയക്രമം പാലിച്ച് സര്‍വീസ് നടത്തുമെന്നും റെയില്‍വേ അറിയിച്ചു.

22638 മംഗളൂരു സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ് മേയ് 10, 21, 24, ജൂണ്‍ നാല്, ഏഴ്, തീയതികളില്‍ സാധാരണ സമയക്രമം അനുസരിച്ച് സര്‍വീസ് നടത്തുമെന്നാണ് റെയില്‍വേയുടെ അറിയിപ്പ്. പതിവുപോലെ രാത്രി 11.45-ന് തന്നെ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ് മംഗളൂരു സെന്‍ട്രലില്‍നിന്ന് യാത്രതിരിക്കും. ഈ ദിവസങ്ങളില്‍ മംഗളൂരുവിനും ഉള്ളാളിനും ഇടയില്‍ വെസ്റ്റ്‌കോസ്റ്റിന്റെ സര്‍വീസ് റദ്ദാക്കുകയും തീവണ്ടി ഉള്ളാളില്‍നിന്ന് പുറപ്പെടുമെന്നുമാണ് നേരത്തെ റെയില്‍വേ അറിയിച്ചിരുന്നത്.

16649 മംഗളൂരു സെന്‍ട്രല്‍-നാഗര്‍കോവില്‍ ജങ്ഷന്‍ പരശുറാം എക്‌സ്പ്രസ് മേയ് 11, 22, 25, ജൂണ്‍ അഞ്ച്, എട്ട് തീയതികളില്‍ സാധാരണ സമയക്രമം പാലിച്ച് സര്‍വീസ് നടത്തും. ഈ ദിവസങ്ങളില്‍ പതിവുപോലെ രാവിലെ 05.05-ന് പരശുറാം എക്‌സ്പ്രസ് മംഗളൂരു സെന്‍ട്രലില്‍നിന്ന് യാത്രതിരിക്കും. ഈ ദിവസങ്ങളില്‍ പരശുറാം എക്‌സ്പ്രസ് ഒന്നരമണിക്കൂര്‍ വൈകി പുറപ്പെടുമെന്നായിരുന്നു റെയില്‍വേ നേരത്തെ അറിയിച്ചിരുന്നത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE