വീണ്ടും റെക്കോഡ് ഉയരം കുറിച്ച് സ്വര്‍ണ വില. ഇതാദ്യമായി പവന്റെ വില 59,000 രൂപയിലെത്തി. 480 രൂപയാണ് ചൊവാഴ്ച കൂടിയത്. ഒരുഗ്രാം സ്വര്‍ണത്തിന്റെ വിലയാകട്ടെ 7,375 രൂപയുമായി.
അന്താരാഷ്ട്ര വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 78,800 രൂപയാണ്. ഡോളറിന്റെ മൂല്യ വര്‍ധനവാണ് ഇപ്പോഴത്തെ വില വര്‍ധനവിന്റെ പ്രധാന കാരണം.ദീപാവലി അടുത്തതോടെ സ്വര്‍ണത്തിന് ഡിമാന്റ് കൂടാനാണ് സാധ്യത. ആഭ്യന്തര വിപണിയില്‍ വരുംദിവസങ്ങളില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകും.