ചോമ്പാല: പുതുച്ചേരി സംസ്ഥാനത്ത് മാത്രം വില്ലനയുള്ള 12 ലിറ്റർ വിദേശമദ്യവുമായി യുവാവിനെ ചോമ്പാല പോലീസ് പിടികൂടി. മടപ്പള്ളി കോളജ് സ്വദേശി ഇടത്തിൽ സനൽ ജാക്സൻ (38) യെയാണ് ചോമ്പാല എസ് ഐ മനീഷ് വി.കെ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നിരോധിത മദ്യവുമായി പിടികൂടിയത്.
അഴിയൂർ അണ്ടർ പാസിന് സമീപം വെച്ച് വാഹന പരിശോധന നടത്തി വരവെ സ്ക്കൂട്ടറിൽ കടത്തിവരികയായിരുന്ന പ്രതി പോലീസിനെ കണ്ട് കടന്ന് കളയാൻ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ചോമ്പാല എസ് ഐ അനിൽകുമാർ പി, എ എസ് ഐ ബാബു പി പി, എസ് സി പി ഒ ഷൈബു എൻ എം എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. രണ്ടാഴ്ച മുൻപ് സമാന രീതിയിലുള്ള കുറ്റകൃത്യത്തിലേർപ്പെട്ട രണ്ട് യുവാക്കളെയും ചോമ്പാല പോലീസ് പിടികൂടിയിരുന്നു.