BREAKING NEWS
dateTUE 18 MAR, 2025, 3:44 AM IST
dateTUE 18 MAR, 2025, 3:44 AM IST
back
Homebusiness
business
SREELAKSHMI
Mon Mar 17, 2025 06:04 AM IST
മുൻഗണനേതര വിഭാഗങ്ങളുടെ റേഷനരിവില കൂട്ടിയേക്കും
NewsImage

തിരുവനന്തപുരം: മുൻഗണനേതര വിഭാഗങ്ങൾക്ക് സബ്‌സിഡിയിനത്തിൽ നൽകുന്ന റേഷനരിവില കൂട്ടണമെന്ന് സർക്കാർ സമിതിയുടെ ശുപാർശ. ഒരു കിലോഗ്രാമിന് ഇപ്പോഴുള്ള നാലുരൂപ ആറുരൂപയായി വർധിപ്പിക്കണമെന്നാണ് ആവശ്യം. 8.30 രൂപയ്ക്ക് സർക്കാർ വാങ്ങുന്ന അരിക്കാണ് ബാക്കി സബ്സിഡി നൽകുന്നത്. വിലകൂട്ടിയാൽ മാസം 3.14 കോടിരൂപ അധികം കണ്ടെത്താനാവും.

റേഷൻകടകളുടെ പ്രവർത്തനസമയം ഒൻപതുമുതൽ ഒരുമണിവരെയും നാലുമുതൽ ഏഴുവരെയുമാക്കി പുനഃക്രമീകരിക്കണമെന്നും ശുപാർശയുണ്ട്. സബ്‌സിഡിയുള്ള മുൻഗണനേതര കാർഡുകാർക്കും സബ്‌സിഡിയില്ലാത്ത മുൻഗണനേതര കാർഡുകാർക്കും അരി വിതരണംചെയ്യാൻ കേന്ദ്രസർക്കാർ ഒരു സഹായവും നൽകുന്നില്ല.

എൻപിഎൻഎസ് അരിയുടെ വിലയായി എഫ്‌സിഐയിൽ കിലോഗ്രാമിന് 8.30 രൂപയാണ് സർക്കാർ അടയ്‌ക്കേണ്ടത്. ഈ അരിക്ക് റേഷൻ വ്യാപാരികൾ 8.90 രൂപനൽകും. വിലകൂട്ടിയാൽ രണ്ടുവിഭാഗങ്ങൾക്കുമുള്ള അരിവിലയിനത്തിൽ വർഷം 50 കോടി രൂപ അധികമായി സർക്കാർ ഖജനാവിലെത്തും.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE