റെക്കോഡ് ഭേദിച്ച് സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 120 രൂപ ഉയര്‍ന്ന് 60,880 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 15 രൂപ കൂടി 7,610 രൂപയുമായി. ഇതോടെ ഒരു മാസത്തിനിടെ പവന്റെ വിലയിലുണ്ടായ വര്‍ധന 3,680 രൂപയാണ്. ഒരു വര്‍ഷത്തിനിടെയുള്ള വര്‍ധനവാകട്ടെ 14,640 രൂപയുമാണ്.
കുറഞ്ഞ ചെലവിലുള്ള എഐ സാധ്യതകളുമായി ഡീപ്സീക്ക് എത്തിയതിന് പിന്നാലെ യുഎസ് ഓഹരി വിപണിയില്‍ നേരിട്ട തിരിച്ചടിയാണ് സ്വര്‍ണം നേട്ടമാക്കിയത്. ഇത്തവണ നിരക്കില്‍ കുറവ് വരുത്തേണ്ടെന്ന യുഎസ് ഫെഡിന്റെ തീരുമാനവും സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചു.