കൊച്ചി: ദിവ്യ എസ് അയ്യർ ഐഎഎസിനെതിരെ സമൂഹമാധ്യമത്തിൽ അശ്ലീല കമന്റിട്ട ദലിത് കോൺഗ്രസ് നേതാവിനെതിരെ നടപടി. ദലിത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ടി.കെ പ്രഭാകരനെ സസ്പെൻഡ് ചെയ്തു. ഇത്തരം പ്രവർത്തികൾ അംഗീകരിക്കാനാവില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.
ദിവ്യ എസ്. അയ്യരുടെ സോഷ്യൽമീഡിയ പോസ്റ്റിന് താഴെയായിരുന്നു പ്രഭാകരന്റെ അശ്ലീല കമന്റ്. ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയും ജില്ലാ കമ്മിറ്റിക്ക് പരാതി ലഭിക്കുകയും ചെയ്തിരുന്നു. ഇതിൽ അന്വേഷണം നടത്തിയ ശേഷമാണ് നടപടി.